NEWSROOM

'പൊലീസ് വീട്ടിലെത്തി നിർബന്ധിച്ചു പരാതി എഴുതി വാങ്ങി'; തിരുവല്ലയിലെ എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് പ്രതിയുടെ ഭാര്യ

പരാതി എഴുതി നൽകാൻ പൊലീസ് കുടുംബത്തോട് ആവിശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിനു ലഭിച്ചു

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട തിരുവല്ലയിലെ എംഡിഎംഎ കേസ് കെട്ടിച്ചമച്ചതെന്ന് പരാതി. പ്രതി ലഹരി കടത്തിനായി കുട്ടിയെ ഉപയോഗിച്ചുവെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടു കഥയെന്ന് പ്രതിയുടെ ഭാര്യ ആരോപിക്കുന്നത്. പൊലീസ് വീട്ടിലെത്തി നിർബന്ധിച്ചു പരാതി എഴുതി വാങ്ങിയതാണെന്നും ഭാര്യ പറഞ്ഞു. പരാതി എഴുതി നൽകാൻ പൊലീസ് കുടുംബത്തോട് ആവിശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിനു ലഭിച്ചു.


വ്യാജ പ്രചരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിയുടെ ഭാര്യ സിഡബ്ല്യുസിക്ക് പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു. പ്രതിയുടെ മകന്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ചു വെച്ചു വില്പന നടത്തിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

SCROLL FOR NEXT