എറണാകുളം കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. എച്ച്എംടി ജംങ്ഷനിൽ വെച്ചാണ് സംഭവം. പ്രതി ബസിനകത്തേക്ക് ചാടിക്കയറി ബസിലുണ്ടായിരുന്ന കണ്ടക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
കൊലപാതക കാരണം ഇതുവരെയും വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓടിരക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.