NEWSROOM

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരുക്ക്

കാർ പൂർണമായി തോട്ടിലേക്ക് പതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ചെക്യാട് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് നിന്ന് ചെക്യാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു.

കാർ പൂർണമായി തോട്ടിലേക്ക് പതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആരുടേയും പരുക്ക് ഗുരുതരമല്ല. നാട്ടുകാരുടെ സഹായത്തോടെ കാർ കരയ്ക്ക് എത്തിച്ചു.

SCROLL FOR NEXT