സൂരജ് പാലാക്കാരൻ 
NEWSROOM

'സ്ത്രീകളെ എന്തും പറയാം എന്ന് കരുതുന്നവര്‍ക്ക് ഒരു പാഠമാകട്ടെ'; സൂരജ് പാലാക്കരനെതിരെ പരാതി നല്‍കിയ നടി

'എനിക്ക് നീതി ലഭിക്കണം. അതിന് ഏതറ്റം വരെയും പോകുമെ'ന്നും നടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സൂരജ് പാലാക്കാരൻ്റെ അറസ്റ്റ്, സ്ത്രീകളെ എന്തും പറയാം എന്ന് കരുതുന്നവർക്ക് ഒരു പാഠമാകട്ടേയെന്ന് പരാതി നൽകിയ നടി. തൻ്റെ കുറിപ്പിന് താഴെ കുടുംബത്തെ അപമാനിച്ചും നിരവധി കമൻ്റുകൾ വന്നു. നീതി ലഭിക്കാൻ ഏതറ്റം വരേയും പോകുമെന്നും നടി വ്യക്തമാക്കി. 

ഇന്ന് വൈകിട്ടോടെയാണ് നടിയുടെ പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ  പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. 

Also Read: 

മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് സഹോദരനോടൊപ്പം യാത്ര ചെയ്യവേ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ഡ്രൈവർ യദു തന്നോടും അനുചിതമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 

ആ കുറിപ്പിനെതിരെ സൂരജ് പാലാക്കാരൻ പ്രതികരിക്കുകയും നടി റോഷ്‌നക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തുകയും ചെയ്‌തിരുന്നു. അതിനെതിരെ നടി കൊടുത്ത പരാതിയിലാണ് യൂടൂബർ അറസ്റ്റിലായത്.

SCROLL FOR NEXT