NEWSROOM

സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ബാ​ധ്യ​ത​യാ​യി മു​ഖ്യ​മ​ന്ത്രി​ മാ​റി; വിമർശനവുമായി ദീപിക എഡിറ്റോറിയൽ

എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി. ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. മാ​ധ്യ​മ​ങ്ങ​ളും പാ​ർ​ട്ടി ആ​രാ​ധ​ക​ര​ല്ലാ​ത്ത​വ​രും കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ​ചോ​ദ്യ​ങ്ങ​ളാ​ണ് പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച​തെന്നും സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ബാ​ധ്യ​ത​യാ​യി മു​ഖ്യ​മ​ന്ത്രി​ മാ​റിയെന്നും ദീപിക.


ഒ​രു രോ​പ​ണ​ത്തി​നും വി​ശ്വ​സ​നീ​യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ മുഖ്യമന്ത്രിക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത് സി​പി​എ​മ്മി​ന്‍റെ അ​ഴി​മ​തി​യും ബി​ജെ​പി ബന്ധ​ങ്ങ​ളു​മാ​ണ്. അതിന് മറുപടി പറയുന്നത് വരെ മുഖ്യമന്ത്രി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രി​ക്കും. 'നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ നീ ​തീ​യാ​കു​ക' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലെ തീ​യാ​കാ​ൻ അ​ൻ​വ​റി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെന്നും ദീപിക എഡിറ്റോറിയൽ.


എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചു എന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി. ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. എല്‍ഡിഎഫ് ബന്ധം അവസാനിച്ചു എന്ന് സെക്രട്ടറി പറഞ്ഞാൽ, അത് അങ്ങനെ തന്നെ, എന്നാണ് അന്‍വറിന്‍റെ പ്രതികരണം.

SCROLL FOR NEXT