എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. നാളത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ ഇന്ത്യൻ കരസേന സജ്ജമായി കഴിഞ്ഞു. ഇന്തോന്യേഷൻ കരസേനയും ഇക്കുറി പരേഡിന് അണിനിരക്കും.
ഡൽഹിയിൽ റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും പൂർത്തിയായിട്ടുണ്ട്. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തി. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെയാണ് പരേഡിന് തുടക്കമാകുക. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങളും പരേഡിനൊപ്പം അണിനിരക്കും. 5000ത്തോളം കലാകാരന്മാരും പരേഡിൽ അണിനിരക്കും.
ALSO READ: അതിശൈത്യത്തിലും തടസ്സമില്ലാതെ ഓടും; ജമ്മു കശ്മീരിലെ ആദ്യ വന്ദേ ഭാരതിൻ്റെ ട്രയൽ റൺ പൂർത്തിയായി
റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.