NEWSROOM

ചാലക്കുടിയിൽ ഇറങ്ങിയ പുലിയെ വെടിവെച്ച് പിടികൂടും, മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും: ജില്ലാ കളക്ടർ

കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരീക്ഷണം തുടരുമെന്നും കളക്ടർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


തൃശൂർ ചാലക്കുടിയിൽ കണ്ട പുലിയെ ഉടൻ വെടിവെച്ച് പിടികൂടുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പുലിയെ പിടികൂടാനുള്ള നടപടികൾ ജില്ലാ ഭരണകൂടം വിപുലപ്പെടുത്തിയിട്ടുണ്ട്. പുലിയെ വെടി വെയ്ക്കുന്നതിനായി മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരീക്ഷണം തുടരുമെന്നും കളക്ടർ അറിയിച്ചു.

പ്രദേശത്ത് ആദ്യം പുലിയെ കണ്ടെതിനെ തുടർന്നുള്ള പരിശോധനയ്ക്കിടെ ആണ് വീണ്ടും പുലി ഇറങ്ങിയത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണമ്പുഴ ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ച സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നാലെ ദൃശ്യങ്ങൾ പുലിയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നാല് കൂടുകളും 100 ക്യാമറകളും സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടെത്തിയത്. നഗര ഹൃദയത്തിലെ ജനവാസ മേഖലയിലാണ് പുലിയെത്തിയത്.

SCROLL FOR NEXT