NEWSROOM

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രണബ് ജ്യോതിനാഥാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യത തീയതിയിലുള്ള അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രണബ് ജ്യോതിനാഥാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

ആകെ 2,78, 10, 942 വോട്ടർമാരാണ് പുതുക്കിയ പട്ടികയിലുള്ളത്. 63,564 ആളുകളെ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ടതും താമസം മാറിയതുമായ 89,907 വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കി. 1,43,69,092 സ്ത്രീ വോട്ടർമാരും, 1,34,41,490 പുരുഷ വോട്ടർമാരുമാണ് പട്ടികയിലുള്ളത്. ആകെ ഭിന്നലിംഗ വോട്ടർമാർ 360 പേരാണ്.  കൂടുതൽ ഭിന്ന ലിംഗ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ്. 93 പേരാണ് തിരുവനന്തപുരത്ത് നിന്നുള്ളത്.

മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 34,01,577 വോട്ടർമാരാണ് മലപ്പുറത്തുള്ളത്. ഏറ്റവും കുറവ് വോട്ടർമാർ വയനാട് ജില്ലയിലാണ്. 6,42,200 വോട്ടർമാരാണ് വയനാട്ടിലുള്ളത്. 90,124 പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്.

SCROLL FOR NEXT