NEWSROOM

തിരുവനന്തപുരം ഇന്‍റസ്ട്രിയല്‍ ഏരിയയിലെ തീപിടിത്തം, തീ പൂര്‍ണമായും അണച്ചു

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയില്‍ നടന്ന തീപിടിത്തം നിയന്ത്രിതം. ഫയര്‍ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. പവര്‍ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

ജില്ലയിലെ 20 ഫയ‍‍ർഫോഴ്സ് യൂണിറ്റുകളും സഥലത്തെത്തിയാണ് തീപിടിത്തം അണച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

തീ പിടിത്തം ഉണ്ടായ സ്ഥലത്ത് മൂന്നു തൊഴിലാളികൾ ഉറങ്ങിക്കിടന്നിരുന്നു. തൊട്ടടുത്ത പേപ്പർ യൂണിറ്റിലെ തൊഴിലാളികളാണ് പവര്‍ പാക്സിലെ തൊഴിലാളികളെ വിളിച്ച് ഉണർത്തി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷമായി കൊച്ചുവേളിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് പവര്‍ പാക്സ്.

SCROLL FOR NEXT