NEWSROOM

വയറുനിറച്ച് ആയിരം ദിനങ്ങൾ; വിശപ്പുരഹിത നാടിനായി ഓച്ചിറയിലെ ഭക്ഷണ അലമാര

പ്രദേശത്തെ ഓട്ടോ ടാക്‌സി തൊഴിലാളികളുടെ കൂട്ടായ്‌മയാണ് അലമാരയെ രുചിയിടമാക്കിയത്

Author : ന്യൂസ് ഡെസ്ക്



ആയിരങ്ങളെ അന്നമൂട്ടിയ കൊല്ലം ഓച്ചിറ ആലുംപീടികയിലെ ഭക്ഷണ അലമാര ആയിരം ദിവസങ്ങൾ പിന്നിട്ടു. നാട്ടിൽ വിശന്നിരിക്കുന്നവരായി ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെറിയ ഭക്ഷണ അലമാര സ്ഥാപിച്ചത്. പ്രദേശത്തെ ഓട്ടോ ടാക്‌സി തൊഴിലാളികളുടെ കൂട്ടായ്‌മയാണ് അലമാരയെ രുചിയിടമാക്കിയത്.

ALSO READ: തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി

വിശപ്പുരഹിത നാടിനായി ഓച്ചിറ ആലുംപീടികയിലെ ഓട്ടോ ടാക്‌സി കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു ഈ അലമാരയുടെ ആരംഭം. വിശക്കുന്ന ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ചില്ലലമാരയിൽ ഉളള ഭക്ഷണസാധനങ്ങളിൽ ഇഷ്‌ടമുള്ളത് എടുക്കാം.

ചോറും ബിരിയാണിയും ബിസ്ക്കറ്റും ബ്രഡും വെളളവുമൊക്കെ അലമാരയിൽ വന്നുകൊണ്ടേയിരിക്കും. റോഡിനൊരുവശത്ത് ചെറിയൊരു സ്ഥലത്താണ് അലമാര വച്ചിരിക്കുന്നത്. പ്രദേശത്തെ ഇരുപത് പേർക്കാണ് ഭക്ഷണ അലമാരയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്.

SCROLL FOR NEXT