ട്രെയിനില്‍ പാമ്പിനെ കണ്ട് ഭയപ്പെട്ട് യാത്രക്കാർ. അപ്പർ ബർത്തിലെ ഇരുമ്പ് ബാറില്‍ ചുറ്റിയിരിക്കുകയായിരുന്നു പാമ്പ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന ഗരീബ് രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഫണം വിടർത്തി നില്‍ക്കുന്ന പാമ്പിനെ കണ്ടതും ജി 17 കോച്ചിലെ യാത്രക്കാർ പരിഭ്രാന്തിയിലായി. ട്രെയിനിലെ പാമ്പിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പാമ്പിനെ എടുത്ത് മാറ്റി അപകടം ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകള്‍.