തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയുടെ ജാമ്യ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. 2023 ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിന് സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആദിശേഖർ എന്ന വിദ്യാർഥിയെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ പിന്നിൽ നിന്ന് കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ബന്ധു കൂടിയായ പ്രതി കാട്ടാക്കട സ്വദേശി പ്രിയരഞ്ജൻ്റെ ജാമ്യ ഹർജിയാണ് സ്റ്റിസ് സോഫി തോമസ് തള്ളിയത്. നവംബർ ഒന്ന് മുതൽ കേസിലെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കുന്നതിന്‍റെയും ജാമ്യത്തിൽ വിട്ടയക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും രാജ്യം വിടാനും ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.