NEWSROOM

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഹിന്ദുക്കള്‍ക്ക് കൂത്ത് അവതരിപ്പിക്കാൻ അനുമതി നൽകിയ തീരുമാനം റദ്ദാക്കി ഹൈക്കോടതി

കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂർ കുടുംബാംഗങ്ങൾക്ക് മാത്രമാണെന്നും കോടതി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കൂടൽമാണിക്യം ക്ഷേത്രത്തിൽ ഹിന്ദുക്കളായ കലാകാരന്മാർക്ക് കൂത്ത് അവതരിപ്പിക്കാൻ അനുമതി നൽകിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂർ കുടുംബാംഗങ്ങൾക്ക് മാത്രമാണെന്നും കോടതി അറിയിച്ചു. ക്ഷേത്രാചാരത്തിന്‍റെ ഭാഗമായ പാരമ്പര്യ അവകാശത്തിൽ മാറ്റം വരുത്താൻ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ല. അമ്മന്നൂർ പരമേശ്വരൻ ചാക്യാര്‍ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തീരുമാനത്തിന് തന്ത്രിയുടെ അനുമതിയില്ലെന്നും വർഷം മുഴുവൻ കൂത്തും കൂടിയാട്ടവും വേണോ എന്നതിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണന്നും കോടതി പറഞ്ഞു.

SCROLL FOR NEXT