NEWSROOM

ആരോപണങ്ങളിൽ തെളിവുകൾ നിരത്താനായില്ല; കെ-ഫോൺ പദ്ധതിയിൽ വി.ഡി സതീശൻ്റെ ഹർജി ഹൈക്കോടതി തളളി

സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചിരിക്കുന്നത് എന്നടക്കം ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിക്ക് കരാർ നൽകിയതിനെതിരെ വി.ഡി സതീശൻ നൽകിയ പൊതുതാൽപര്യ ഹർജി തളളി ഹൈക്കോടതി. സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചിരിക്കുന്നത് എന്നടക്കം ചൂണ്ടിക്കാട്ടിയാണ് വി.ഡി. സതീശൻ കോടതിയെ സമീപിച്ചത്.

ഇക്കാര്യങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും നടത്തിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. ആരോപണങ്ങളിൽ തെളിവുകൾ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ‍ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

ALSO READ: "മലപ്പുറത്ത് പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യം"; വിമർശനവുമായി വി.ഡി. സതീശൻ

കഴിഞ്ഞ വ‍ർഷം ജൂൺ അഞ്ചിനായിരുന്നു കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഇത് 14,000 എണ്ണമായി ഉയർത്തിയിരുന്നു. എന്നാൽ പദ്ധതിയിൽ പുരോഗതിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കരാറെടുത്ത കേരളാ വിഷൻ്റെ വീഴ്ചയാണെന്നാണ് കെ-ഫോണിന്റെ വാദം. എന്നാൽ കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്നാണ് കേരള വിഷൻ പറയുന്നത്.

SCROLL FOR NEXT