കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. എലത്തൂർ സ്വദേശിയും സ്വിഗ്ഗി ജീവനക്കാരനുമായ രഞ്ജിത്ത് മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
ALSO READ: KSRTC സമരം പൊളിഞ്ഞ് പാളീസായി, ആനവണ്ടി നിലനിൽക്കേണ്ടത് മലയാളികളുടെ ആവശ്യം; കെ. ബി. ഗണേഷ് കുമാർ
ദേശീയ പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വഴിയിലൂടെ പോകുമ്പോൾ രഞ്ജിത്തിൻ്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടം പതിവാകുന്ന വഴിയായിട്ട് പോലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.