NEWSROOM

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം നിറയൊഴിച്ചു മരിച്ച സംഭവം; കൃഷ്ണകുമാര്‍ ഉപയോഗിച്ചത് അനധികൃതമായി നിര്‍മിച്ച നാടന്‍ തോക്ക്

50 സെന്റി മീറ്റര്‍ നീളമുള്ള തോക്കില്‍ ഉപയോഗിച്ച തിര 12 ബോര്‍ തോക്കില്‍ ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്


കോയമ്പത്തൂരില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തല്‍. കൃഷ്ണകുമാര്‍ ഉപയോഗിച്ചത് നാടന്‍ തോക്കെന്ന് പൊലീസ്. അനധികൃതമായി നിര്‍മിച്ച തോക്കും, ഉപയോഗിച്ച തിരയുടെ ഉറവിടത്തെക്കുറിച്ചുള്ള ആന്വേഷണവും ആരംഭിച്ചു. ആയുധ നിയമപ്രകാരം മംഗലം ഡാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


പൊലീസ് ആര്‍മര്‍ വിഭാഗമാണ് നാടന്‍ തോക്കാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചത്. 50 സെന്റി മീറ്റര്‍ നീളമുള്ള തോക്കില്‍ ഉപയോഗിച്ച തിര 12 ബോര്‍ തോക്കില്‍ ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തി.

ഈ മാസം മൂന്നിനാണ് വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത്. ഭാര്യ സംഗീതയെ കോയമ്പത്തൂരില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വടക്കഞ്ചേരിയിലെ തറവാട്ട് വീട്ടില്‍ എത്തുകയായിരുന്നു. കൃഷ്ണ കുമാറിനെ പാലക്കാട് വണ്ടാഴിയിലെ വീടിന്റെ മുന്‍വശത്താണ് വെടിയേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT