ആഷിഖ് 
NEWSROOM

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം; പാലക്കാട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നലെയാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ആഷിഖിന് ഗുരുതര പരുക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

കാട്ടുപന്നി ആക്രമണത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണാർക്കാട് അരപ്പാറ സ്വദേശി ആഷിഖാണ് (32) മരിച്ചത്. ഇന്നലെയാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ആഷിഖിന് ഗുരുതര പരുക്കേറ്റത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്തായിരുന്നു സംഭവം നടന്നത്.

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാട്ടുപന്നി ആഷിക്കിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

SCROLL FOR NEXT