NEWSROOM

ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ ഇന്ത്യ മുന്നണിക്കൊപ്പം

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 13 സീറ്റിൽ 12 ഇടത്തും ഇന്ത്യ സഖ്യത്തിന് മുൻ‌തൂക്കം

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ പതിമൂന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 13 സീറ്റിൽ 12 ഇടത്തും ഇന്ത്യ സഖ്യത്തിന് മുൻ‌തൂക്കം. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് അസംബ്ലി സീറ്റിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹീന്ദർ ഭഗത് വിജയിച്ചു. അതേസമയം ഉത്തരാഖണ്ഡിലെ ബദരിനാഥ്, മംഗ്ലൂർ നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് ആണ് മുന്നിൽ. ഹിമാചൽ പ്രദേശിലെ ഡെഹ്‌റ അസംബ്ലി സീറ്റിലും കോൺഗ്രസ് സ്ഥാനാർഥിയാണ് മുന്നിലുള്ളത്.

മൂന്നാം റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ പശ്ചിമ ബംഗാളിലെ റാണാഘട്ട് ദക്ഷിണിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുകുത് മണി അധികാരിയാണ് ലീഡ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ സ്ഥാനാർഥിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഇന്ന് രാവിലെ 11 മണി വരെയുള്ള ഫല സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.  

SCROLL FOR NEXT