NEWSROOM

ഭരണഘടനയെ അവഹേളിച്ച കേസ്; സജി ചെറിയാനെതിരായ അന്വേഷണം സിബിഐക്ക് വിടണം, ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി

പൊലീസ് റിപ്പോർട്ട് റദ്ദാക്കണം എന്നും ഹർജിയിൽ ഉന്നയിച്ചു

Author : ന്യൂസ് ഡെസ്ക്

ഭരണഘടനയെ അവഹേളിച്ച കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യവുമായി അഭിഭാഷകൻ എം.ബൈജു നോയൽ. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയാണ് ഹർജി സമർപ്പിച്ചത്. പൊലീസ് റിപ്പോർട്ട് റദ്ദാക്കണം എന്നും ഹർജിയിൽ ഉന്നയിച്ചു.

"മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. " സജി ചെറിയാൻ്റെ ഈ പരാമർശമാണ് വിവാദമായത്.

ഭരണഘടനയുടെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഇതിൻ്റെ ഉദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ്  ഭരണഘടന അവഹേളിച്ചതിൻ്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തത്. 

SCROLL FOR NEXT