NEWSROOM

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം

പരാതിക്കാരിയെ പശ്ചിമബംഗാൾ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്



സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായതായി അന്വേഷണ സംഘം. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും പ്രത്യേക സംഘം അറിയിച്ചു. പരാതിക്കാരിയായ പശ്ചിമബംഗാൾ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയിലെ ഷൂട്ടിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗിക ഉദ്ദേശത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടർന്ന് രഞ്ജിത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിന്‍റെ നീരസമാണ് പരാതിക്ക് കാരണമെന്നുമായിരുന്നു രഞ്ജിത്തിന്‍റെ വാദം. 2009ൽ സിനിമാ ചർച്ചയ്ക്കായാണ് നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയത്. തൻ്റെ സഹപ്രവർത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നു. അസോസിയേറ്റ് ശങ്കർ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. എന്നാൽ നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യം മറച്ചുവെച്ചുവെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിച്ചിരുന്നു.

SCROLL FOR NEXT