NEWSROOM

ലോറി കരയിൽ ഇല്ലെന്ന് സൈന്യം; അർജുനായി ഗംഗാവലി പുഴയിൽ തെരച്ചിൽ

പുഴയോട് ചേർന്ന വയൽ പ്രദേശത്ത് മണ്ണുനീക്കിയുള്ള പരിശോധന നടത്തുമെന്ന് സൈന്യം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വിവരങ്ങൾ പുറത്ത്. റഡാർ പരിശോധനയിൽ ലോറി കരയിൽ ഇല്ലെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുഴയോട് ചേർന്ന വയൽ പ്രദേശത്ത് മണ്ണുനീക്കിയുള്ള പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു. അർജുനായി ഗംഗാവലി പുഴയിൽ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

പുഴക്കരയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റഡാർ പരിശോധനയിലാണ് പുഴക്കരയിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചത്. പുഴയോട് ചേർന്ന വയൽ പ്രദേശത്ത് മണ്ണുനീക്കിയാണ് പരിശോധന പുരോഗമിക്കുന്നത്. ഉച്ചയോടെ ജിപിഎസ് സിഗ്നല്‍ ലഭിച്ചിടത്ത് ലോറി ഇല്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചിരുന്നു.

നിലവില്‍ പുഴക്കരയിലെ മണ്ണ് നീക്കം ചെയ്യുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പ്രതീക്ഷ കൈവിടില്ലെന്നും പുഴയില്‍ പരിശോധനയ്ക്കായി പുതിയ യന്ത്രങ്ങള്‍ എത്തിക്കുമെന്നും സതീഷ് സെയില്‍ അറിയിച്ചിട്ടുണ്ട്. സൈന്യത്തോടൊപ്പം 25ഓളം മലയാളികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.

SCROLL FOR NEXT