NEWSROOM

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

എസ്എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം പുത്തൂരിൽ  യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശിനി ശാരുവിനെ വല്ലഭൻകരയിലെ ലാലുമോൻ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. ലാലുമോന്‍റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. ഇതിന് പിന്നാലെ ലാലുമോൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

തൂങ്ങിമരിച്ച നിലയിലാണ് ലാലുമോനെ കണ്ടെത്തിയത്. രണ്ടുപേരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. പുത്തൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു വർഷം മുമ്പ് റബ്ബർ തോട്ടത്തിൽ ശാരുവിനെ കെട്ടിയിട്ടെന്ന കേസിൽ ലാലുമോൻ അറസ്റ്റിലായിരുന്നു.

SCROLL FOR NEXT