ഷോക്കേറ്റ കുരങ്ങനെ ചികിത്സിക്കാൻ മൃഗസംരക്ഷണ വകുപ്പ് തയ്യാറായില്ലെന്ന് ആക്ഷേപം. വയനാട് കൽപ്പറ്റ മുണ്ടേരിയിലാണ് സംഭവം. ഇന്ന് മൂന്നരയോടെയാണ് ഷോക്കേറ്റ കുരങ്ങനെ മുണ്ടേരിയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സ നൽകാൻ ആളില്ലാത്തതിനെ തുടർന്ന് കുരങ്ങൻ ചത്തു.
ഇതോടെ മൃഗ സംരക്ഷണ വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ചത്ത കുരങ്ങൻ്റെ മൃതശരീരം വനംവകുപ്പ് ആർആർടി സംഘം കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾക്ക് കൊണ്ടുപോയി. കുരങ്ങ് ശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.