NEWSROOM

ദേശീയ മുന്നോക്ക കമ്മീഷൻ വേണം; പ്രമേയം പാസാക്കി എന്‍എസ്എസ്

മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ കമ്മീഷൻ ആവശ്യമാണെന്ന് ചങ്ങനാശേരിയിൽ നടക്കുന്ന എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി

Author : ന്യൂസ് ഡെസ്ക്

ദേശീയ മുന്നോക്ക കമ്മീഷൻ വേണമെന്ന് എൻഎസ്എസ്. പട്ടികജാതി, പിന്നോക്ക, ന്യൂനപക്ഷ കമ്മീഷനുകൾ പോലെ മുന്നോക്ക കമ്മീഷനും വേണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവാൻ കമ്മീഷൻ ആവശ്യമാണെന്ന് ചങ്ങനാശേരിയിൽ നടക്കുന്ന എൻഎസ്എസ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി.

നേരത്തെ ജാതി സംവരണത്തിനും ജാതി സെൻസസിനുമെതിരെ എൻഎസ്എസ് നിലപാടെടുത്തിരുന്നു. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടത് എന്നായിരുന്നു എൻഎസ്എസ് നിലപാട്. ജാതി സെൻസസ് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നും ജാതി സെൻസസിനായി വാദിക്കുന്നവർക്ക് പ്രീണന നയമാണെന്നും എൻഎസ്എസ് വിമർശിച്ചിരുന്നു.

SCROLL FOR NEXT