കോളേജുകളുടെ സമയക്രമം സംബന്ധിച്ച് സർക്കുലറിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ക്ലാസ് മുറിയിലെ പഠനത്തിനുശേഷം, പുറത്ത് കുട്ടികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സമയം മാറ്റിയത് എന്ന മന്ത്രി പറഞ്ഞു.
പുതിയ കരിക്കുലം ഫ്രെയിം വർക്കിന്റെ ഭാഗമായാണ് സമയക്രമം മാറ്റിയത്. എന്നാൽ ക്യാമ്പസ് സമൂഹത്തിന് തന്നെയാണ് സമയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത്. നിലവിൽ തുടർന്നുപോരുന്ന സമയക്രമം തുടർന്നു പോകുന്നതിൽ തടസ്സമില്ല എന്നും ആർ ബിന്ദു വ്യക്തമാക്കി.
ALSO READ: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ എൻസിപിയിൽ ശ്രമം ശക്തം: വഴങ്ങാതെ ശശീന്ദ്രൻ
അധ്യാപകർക്ക് അമിതഭാരം ഉണ്ടാക്കുന്നതല്ല പുതിയ സർക്കുലർ. മറിച്ച് അധ്യാപകരുടെ സർഗാത്മകതയും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്നതിനും അവസരം ലഭിക്കും എന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.