NEWSROOM

ഓഗസ്റ്റിലേത് 2010 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്! ആമസോൺ മഴക്കാടുകളിലെ തീപിടുത്തങ്ങളുടെ എണ്ണത്തിൽ വർധന

എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാലവർഷം വളരെ ദുർബലമായിരുന്നു

Author : ന്യൂസ് ഡെസ്ക്


ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ തീപിടുത്തങ്ങളുടെ എണ്ണം ഈ ഓഗസ്‌റ്റോടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. 2010 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാലവർഷം വളരെ ദുർബലമായിരുന്നു. എൽനിനോ കാരണമുണ്ടായ മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളും തീപിടുത്തങ്ങളുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.

ALSO READ: ഇസ്രയേല്‍ ഡ്രോണുകളുടെ ഭീതിയൊഴിയാത്ത ഗാസയില്‍ പോളിയോ വാക്‌സിനേഷന്‍ ആരംഭിച്ച് യുഎന്‍

ഓഗസ്റ്റിൽ മാത്രം ആമസോണിൽ 38,266 ഫയർ ഹോട്ട്‌സ്‌പോട്ടുകൾ ആണ് ഉപഗ്രഹങ്ങൾ കണ്ടെത്തിയത്. ഈ കണക്ക് മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധിവും, 2010-ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയുമാണ് എന്നാണ് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്.

പ്രദേശത്തെ വായുവിന്റെ ചൂട് വർധിച്ചതും, സസ്യജാലങ്ങൾ ഉണങ്ങിയതും തീ കൂടുതൽ വേഗത്തിൽ പടരാനും കൂടുതൽ നേരം കത്താനും ഉള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു. വനനശീകരണം മഴക്കാടുകളുടെ ഈർപ്പം ഉൽപ്പാദിപ്പിക്കാനുള്ള ശേഷി കുറച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനമാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ബ്രസീലിലെ കൺസർവേഷൻ സ്പെഷ്യലിസ്റ്റായ ഹെൽഗ കൊറിയ പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനത്തിനും എൽ നിനോയ്ക്കും പുറമേ, മനുഷ്യർ ഉൽപ്പാദിപ്പിക്കുന്ന ഭൂവിനിയോഗത്തിലെ മാറ്റങ്ങളും തീ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.

SCROLL FOR NEXT