മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ഹിന്ദു പത്രത്തിന് എഴുതി നല്‍കിയതായി ആരോപണം ഉയര്‍ന്നിരിക്കുന്ന പിആര്‍ ഏജന്‍സി കെയ്‌സനിന്റെ ഓഫീസ് പൂട്ടിയ നിലയില്‍. ഗുഡ്ഗാവ് ഗത്രോണി 100 ഫീറ്റ് റോഡിലെ ഓഫീസ് കോംപ്ലക്‌സിന്‌റെ പ്രധാന ഗേറ്റ് അടക്കം അടച്ച നിലയിലാണ് കാണപ്പെടുന്നത്. ഏഴ് മണിക്ക് ഓഫീസ് തുറന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം അടച്ച് പുറത്ത് പോയെന്ന് സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നു. ഓഫീസ് ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ തുടരുകയാണ്.
കെയ്സന് റിലയൻസ് ഗ്രൂപ്പുമായി ബന്ധമുണ്ട് എന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദങ്ങളിൽ നിറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ 'കൈസൻ' ദി ഹിന്ദുവിനെ സമീപിച്ചിരുന്നുവെന്ന് പത്രത്തിന്റെ എഡിറ്റർ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.
സെപ്തംബർ 29ന് രാവിലെ 9 മണിക്കാണ് കേരള ഹൗസിൽ വെച്ച് പത്രത്തിൻ്റെ മാധ്യമ പ്രവർത്തക മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടിയെന്നും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തത്.