NEWSROOM

തെരഞ്ഞെടുപ്പു തോൽവി നേരത്തെ അറിയാമായിരുന്നു, സോഷ്യൽ മീഡിയയുടെ പ്രാധാന്യം പാർട്ടി തിരിച്ചറിയുന്നില്ല; തോമസ് ഐസക്

സോഷ്യൽ മീഡിയയുടെ പ്രാധാന്യം പാർട്ടി തിരിച്ചറിയുന്നില്ലെന്നും, ആധുനിക കാലത്തെ കമ്മ്യൂണിക്കേഷൻ രീതികളെ കുറിച്ച് നേതാക്കൾക്ക് ധാരണ വേണമെന്നും തോമസ് ഐസക് വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് നേരത്തെ അറിയാമായിരുന്നവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ഡോ ടി. എം. തോമസ് ഐസക്. നേതാക്കളുടെ ശകാരഭാഷ ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റിയെന്നും. താഴെ തട്ടിലുള്ളവരെ കേൾക്കാൻ പാർട്ടി നേതാക്കൾ തയ്യാറായില്ലെന്നും ഐസക് വിമർശിച്ചു.ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഐസക്കിൻ്റെ പ്രതികരണം.

ജാതിസംഘടനകളുടെ രണ്ടാം വരവിനെ സി പി ഐ എം നേരിട്ടത് ലളിതയുക്തികൊണ്ടാണെന്നും ന്യൂനപക്ഷ വിഷയത്തിൽ തത്വാധിഷ്‌ഠിത നിലപാട് മുസ്ലിം പ്രീണനമെന്ന് സംഘപരിവാർ വ്യാഖ്യാനിച്ചുവെന്നും ഇങ്ങനെ വ്യാഖാനിക്കാൻ പഴുതുണ്ടാക്കി കൊടുക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്നും തോമസ് ഐസക് പറഞ്ഞു.  സോഷ്യൽ മീഡിയയുടെ പ്രാധാന്യം പാർട്ടി തിരിച്ചറിയുന്നില്ലെന്നും, ആധുനിക കാലത്തെ കമ്മ്യൂണിക്കേഷൻ രീതികളെ കുറിച്ച് നേതാക്കൾക്ക് ധാരണ വേണമെന്നും തോമസ് ഐസക് വിമർശിച്ചു. തോൽക്കുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും, നേരത്തെ നടത്തിയിരുന്ന സർവേയിലാണ് ഇത് കണ്ടെത്തിയത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT