അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ ലോറിയുടമയുടെ സഹോദരൻ മനാഫിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. തുടർന്ന് വിഷയത്തിൽ ആവശ്യമെങ്കിൽ അന്വേഷണം നടത്തി മാത്രമേ പ്രതി പട്ടികയിൽ നിന്നും മനാഫിനെ ഒഴിവാക്കൂ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്.
അതേസമയം, സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് കമ്മീഷണർക്ക് അർജുന്‍റെ സഹോദരി അഞ്ജു നല്‍കിയ പരാതിയിലാണ് മനാഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് ലോറി ഉടമ മനാഫ് എന്ന പേരില്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇത് വഴി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കുടുംബം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രസ്താവനകളെ വെച്ച് സൈബര്‍ അറ്റാക്ക് നടത്താനും, സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താനും മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.