NEWSROOM

'കുന്നംകുളത്ത് നിന്നും പോയി, ഗുരുവായൂരില്‍ പൊങ്ങി'; സ്വകാര്യ ബസ് മോഷണത്തില്‍ ട്വിസ്റ്റ്

സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷണം പോയി. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.

4.19ന് ചാട്ടുകുളം പ്രദേശത്തെ സിസിടിവി ക്യാമറയില്‍ മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എട്ട് മണിയോടെ ഗുരുവായൂർ മേൽപ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തി. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT