NEWSROOM

ജിഎസ്‌ടിയിൽ കേന്ദ്ര –സംസ്ഥാന സർക്കാറുകൾ നികുതി പങ്കുവയ്‌ക്കുന്നതിൻ്റെ അനുപാതം പുന:പരിശോധിക്കണം; കെ.എൻ ബാലഗോപാൽ

ജിഎസ്‌ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണം എന്നായിരുന്നു യോഗത്തിൽ കേരളം ഉന്നയിച്ച മറ്റൊരു വിഷയം

Author : ന്യൂസ് ഡെസ്ക്

ജിഎസ്‌ടിയിൽ കേന്ദ്ര –സംസ്ഥാന സർക്കാറുകൾ നികുതി പങ്ക്‌ വയ്‌ക്കുന്നതിൻ്റെ അനുപാതം പുന:പരിശോധിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് മന്ത്രിയുടെ ആവശ്യം. നിലവിൽ 50:50 എന്നതാണ്‌ അനുപാതം. ഇത്‌ 40:60 ആക്കി മാറ്റണം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ഇതിനുകാരണം ഐജിഎസ്ടി സംവിധാനത്തിലെ പോരായ്‌മയാണോ എന്നത്‌ പരിശോധിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടത്. ആവശ്യം കേന്ദ്രം അംഗീകരിച്ചു. 2017 ജൂലൈ ഒന്നുമുതലുള്ള മുഴുവൻ കണക്കുകളും കൃത്യമായി പരിശോധിക്കാനും, പരിഹാരം നിർദേശിക്കാനും ജിഎസ്‌ടി ഉദ്യോഗസ്ഥർക്ക്‌ കേന്ദ്ര ധനമന്ത്രി ‌നിർമ്മല സീതാരാമൻ കർശന നിർദേശം നൽകി. പത്തു ദിവസത്തിനകം സംസ്ഥാന ജിഎസ്‌ടി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ പ്രശ്‌നം വീണ്ടും പരിശോധിക്കാനും തീരുമാനമായി.

ജിഎസ്‌ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണം എന്നായിരുന്നു യോഗത്തിൽ കേരളം ഉന്നയിച്ച മറ്റൊരു വിഷയം. മുമ്പ്‌ ഒട്ടേറെ ഇനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ 28 ൽനിന്ന്‌ 18 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക്‌ കിട്ടിയില്ലെന്നത്‌ കേരളം ഉദാഹരണ സഹിതം വിവരിച്ചു. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ, പരിശോധിച്ച്‌ ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗൺസിലിൽ ധാരണയായി. കേന്ദ്ര ബജറ്റ്‌ അവതരണത്തിനു ശേഷം എല്ലാ കാര്യങ്ങളിലും കൂടുതൽ പരിശോധനകൾ തുടരാമെന്നും, അടുത്ത ആഗസ്‌റ്റിലോ സെപ്‌തംബറിലോ അടുത്ത കൗൺസിൽ യോഗം ചേരാൻ ധാരണയായെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

SCROLL FOR NEXT