NEWSROOM

ചെങ്കോൽ; രാജവാഴ്ചയുടെ പ്രതീകം, ഭരണഘടനയാണ് രാജ്യത്തിൻ്റെ പ്രതീകം: വിവാദമായി പരാമർശം, പ്രതികരിച്ച് നേതാക്കൾ

ആർ കെ ചൗധരി ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലെ ചെങ്കോലിനെ പറ്റിയുള്ള പരാമർശമാണ് ചർച്ചയ്ക്ക് വഴിവെച്ചത്

Author : പ്രിയ പ്രകാശന്‍

ചെങ്കോലിനെ ചോദ്യം ചെയ്തു കൊണ്ട് സമാജ്‌വാദ് പാർട്ടി പാർലമെൻ്റ് അംഗമായ ആർ കെ ചൗധരിയുടെ പരാമർശം വിവാദമാകുന്നു.പാർലമെൻ്റിലെ ചെങ്കോലിൻ്റെ സാന്നിധ്യം രാജവാഴ്ചയുടെ പ്രതീകമാണെന്നായിരുന്നു ചൗധരിയുടെ പരാമർശം .ബിജെപി ഇന്ത്യൻ സംസ്കാരത്തോട് അനാദരവ് കാണിക്കുകയാണെന്നും ആരോപിച്ചു.

ആർ കെ ചൗധരി ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലെ ചെങ്കോലിനെ പറ്റിയുള്ള പരാമർശമാണ് ചർച്ചയ്ക്ക് വഴിവെച്ചത്.ഇന്ത്യ ഭരണഘടനയുള്ള ജനാധിപത്യ രാജ്യമാണ് .അതുകൊണ്ട് തന്നെ ഭരണഘടനയാണ് രാജ്യത്തിൻ്റെ പ്രതീകം.രാജദണ്ഡിൽ നിന്നും രാജഭരണത്തിൽ നിന്നും നാം സ്വതന്ത്രരായി.

updating....

SCROLL FOR NEXT