രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ബിനോയ് വിശ്വം. പ്രാഥമിക വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സാമ്പത്തിക ഞെരുക്കം കാരണം സർക്കാർ ലക്ഷ്യമിട്ട കാര്യങ്ങൾ നടത്താൻ സാധിച്ചില്ല. എൽഡിഎഫിന് സംഭവിച്ച പ്രതീക്ഷിക്കാത്ത തോൽവിക്ക് പിറകിൽ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണെന്നും, ആ പാഠം സിപിഐ പഠിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
അച്യുത മേനോൻ പ്രതിമയുടെ വിഷയത്തിൽ, പ്രതിമ സ്ഥാപിക്കാൻ സ്ഥലം തന്നത് യുഡിഎഫ് ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ബഹുമാനം അവർ നിലനിർത്തി. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിൻ്റെ കാരണം കേന്ദ്ര സർക്കാരാണെന്നും, സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.