NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: എസ്‌ഐടി സംഘം ഹൈക്കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി

നേരത്തെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) ഹൈക്കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. പരാതിയുമായി മുന്നോട്ട് പോകാന്‍ ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഇരയെ നിര്‍ബന്ധിക്കാനാകില്ലെന്നും ചൂഷണം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം വിനോദ മേഖലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സിനിമമേഖലയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാകണം നിയമം എന്നും കോടതി വ്യക്തമാക്കി. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി സംസ്ഥാനത്ത് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിമേല്‍ കൊല്ലം പൂയംപ്പിളി സ്റ്റേഷനിലും, പൊന്‍കുന്നം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


SCROLL FOR NEXT