തിരുവന്തപുരത്ത് വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 25 പവൻ സ്വർണാഭരണം വീടിന് സമീപത്തെ വഴിയരികിലാണ് കണ്ടെത്തിയത്. മാറനല്ലൂർ പുന്നാവൂരിൽ ഹന്നയുടെ സ്വർണ്ണമാണ് മോഷണം പോയത്.
വിവാഹ സല്‍ക്കാരത്തിനിടെയാണ് സ്വര്‍ണം മോഷണം പോയത്. ഭാര്യവീട്ടില്‍ അഴിച്ചു വെച്ചിരുന്ന സ്വര്‍ണമാണ് കാണാതെ പോയത്. സംഭവത്തിൽ തിരുവനന്തപുരം മാറനല്ലൂർ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയത്.