NEWSROOM

ജാതിവ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഈ വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നും കൂട്ടിച്ചേർത്താണ് ബെഞ്ച് ഹർജി തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

ജാതി വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ, ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാജ്യത്ത് നിലനിൽക്കുന്ന ജാതി വ്യവസ്ഥ ഭരണഘടനയിൽ വാഗ്ദാനം ചെയ്യുന്ന സമത്വത്തിന് എതിരാണെന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുതാൽപര്യ ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ഭരണഘടനയിൽ ജാതി, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രത്യേകമായി പരാമർശിക്കുന്ന വ്യവസ്ഥകളുണ്ടെന്നും. യഥാർത്ഥത്തിൽ തയ്യാറാക്കിയ ഭരണഘടന പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ പ്രത്യേകം സൂചിപ്പിക്കുന്നുവെന്നും ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ഈ വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ല എന്നും കൂട്ടിച്ചേർത്താണ് ബെഞ്ച് ഹർജി തള്ളിയത്. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസ് ജെ. ബി. പാർഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.

SCROLL FOR NEXT