NEWSROOM

താപനില ഉയർന്നു; പാകിസ്ഥാനിൽ ആറു ദിവസത്തിനിടെ മരിച്ചത് അഞ്ഞൂറിലേറെ പേർ

രോഗികളിൽ ഭൂരിഭാഗവും പുറമേ ജോലി ചെയ്യുന്നവരാണെന്നും, ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

താപനില ഉയർന്നതിനെത്തുടർന്ന് പാകിസ്ഥാനിൽ ആറു ദിവസത്തിനിടെ അഞ്ഞൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. മരണനിരക്ക് ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഛർദി, വയറിളക്കം, കടുത്ത പനി എന്നീ ലക്ഷണങ്ങളോട് കൂടിയാണ് ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 267-ഓളം പേരെ ഹീറ്റ്സ്‌വേവ് ബാധിച്ചതായി ആരോഗ്യ വിഭാഗം മേധാവി അറിയിച്ചു.

രോഗികളിൽ ഭൂരിഭാഗവും പുറമേ ജോലി ചെയ്യുന്നവരാണെന്നും, ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായി ഹീറ്റ്‌വേവ് സെൻ്ററുകളും ക്യാമ്പുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT