NEWSROOM

മൂന്നാമത്തെ ഹനുമാൻ കുരങ്ങും കൂട്ടിലെത്തി; പ്രത്യേക കൂട്ടിലേക്ക് മാറ്റിയേക്കും

ഇവരെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും കൂട്ടിലെത്തി. ഇവരെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

ചാടിപ്പോയ മറ്റു രണ്ട് കുരങ്ങുകളെ കഴിഞ്ഞ ദിവസം തിരികെ കൂട്ടിലെത്തിച്ചിരുന്നു. മൃഗശാല വളപ്പിനുള്ളിൽ മരത്തിൽ നിന്നാണ് ഇവരെ തിരികെ കൂട്ടിൽ എത്തിച്ചത്. രണ്ടു കുരങ്ങന്മാരും വിശന്നപ്പോൾ മരത്തിൽ നിന്നും താഴെയിറങ്ങി വന്നതായിരുന്നു. ഒരു കുരങ്ങ് ഭക്ഷണം കഴിക്കാൻ കൂട്ടിലേക്ക് കയറി. മറ്റൊന്നിനെ കീപ്പർ വലക്കുള്ളിലാക്കിയാണ് കൂട്ടിലെത്തിച്ചത്.

ഒക്ടോബർ 31നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയത്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുമ്പ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങാണെന്നും അധികൃതർ പറഞ്ഞിരുന്നു.

SCROLL FOR NEXT