NEWSROOM

ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദിച്ചെന്ന് യുവതിയുടെ പരാതി

മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി

Author : ന്യൂസ് ഡെസ്ക്

കൊല്ലം ഇരവിപുരത്ത് ബന്ധുക്കൾ ചേർന്ന് മർദിച്ചെന്ന് യുവതിയുടെ പരാതി. 24കാരിയായ സോനുവിൻ്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18ാം തീയതിയാണ് കേസിനാപ്ദമായ സംഭവം നടന്നത്.

കുടുംബ പ്രശ്നത്തെ തുടർന്ന് ബന്ധുകൾ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. മാതൃസഹോദരിയുടെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് യുവതിയുടെ പരാതി.

യുവതി പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

SCROLL FOR NEXT