NEWSROOM

'ടോയ്‌ലെറ്റിൽ പോയി തിരികെ വരുന്ന വഴി യുവ നടൻ കയറിപ്പിടിച്ചു, ആ സമയത്ത് പേടിച്ചുപോയി'; ആരോപണവുമായി നടി സോണിയ മൽഹാർ

തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് 2013ലാണ് താരത്തിന് യുവതാരത്തിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് സോണിയ മൽഹാർ. തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് 2013ലാണ് താരത്തിന് യുവതാരത്തിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്.

ടോയ്‌ലെറ്റിൽ പോയി തിരികെ വരുന്ന വഴി യുവ നടൻ കയറിപ്പിടിച്ചു. ആ സമയത്ത് പേടിച്ചുപോയി. പിന്നീട്, അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞുവെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാമെന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. അന്ന് പരാതിയുമായി പോകാൻ ഭയമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇന്നും ഇതേ നടൻ സിനിമയിലെ സൂപ്പർസ്റ്റാർ ആണെന്നും ഇവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT