NEWSROOM

വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ വിരോധം; വധുവിൻ്റെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്

ആക്രമണത്തിൽ വീടിൻ്റെ ജനൽചില്ലുകൾ ഉൾപ്പെടെ തകർന്നു

Author : ന്യൂസ് ഡെസ്ക്

വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് വധുവിൻ്റെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്. എയർ ഗൺ ഉപയോഗിച്ച് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതി ബൂത്വാഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർക്കും പരുക്കേറ്റിട്ടില്ല.

ഇന്നലെ രാത്രിയാണ് സംഭവം. മലപ്പുറം കോട്ടക്കലിൽ വധു വിവിഹാത്തിൽ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. വധു ഉൾപ്പെടെ അഞ്ചു പേർ വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി എയർ ഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിയുതിർത്തത്. ആക്രമണത്തിൽ വീടിൻ്റെ ജനൽചില്ലുകൾ ഉൾപ്പെടെ തകർന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിവാഹത്തിന് താൽപര്യമില്ലാത്തതിനാൽ വധുവും കുടുംബവും പിന്മാറുകയായിരുന്നു. പിന്നാലെ ഇടനില ചർച്ചകൾ നടത്തി രമ്യതപ്പെട്ടാണ് പിന്മാറിയതെന്നും കുടുംബം ആരോപിക്കുന്നു.

SCROLL FOR NEXT