NEWSROOM

യുവാവ് നടുറോഡിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം പൂജപ്പുരയിൽ

ഭാര്യയുമായി പിണങ്ങി താമസിക്കുന്ന ബൈജുവിനെതിരെ ഗാർഹികപീഢനം ഉൾപ്പടെയുള്ള കേസുകൾ നിലവിൽ ഉണ്ട്. ഭാര്യയെ സ്ഥിരമായി മർദിക്കുന്നതിനാൽ ഇവർ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലാണ് താമസിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പൂജപ്പുരയിൽ യുവാവ് നടുറോഡിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. കരകുളം സ്വദേശി ബൈജുവാണ് തീകൊളുത്തിയത്. കന്നാസിൽ പെട്രോളുമായി എത്തി തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ബൈജുവിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭാര്യയുമായി പിണങ്ങി താമസിക്കുന്ന ബൈജുവിനെതിരെ ഗാർഹികപീഢനം ഉൾപ്പടെയുള്ള കേസുകൾ നിലവിൽ ഉണ്ട്. ഭാര്യയെ സ്ഥിരമായി മർദിക്കുന്നതിനാൽ ഇവർ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലാണ് താമസിക്കുന്നത്. ഇവരെക്കാണാൻ ആണ് ബൈജു പൂജപ്പുരയിലെത്തിയത്. ഭാര്യയെ കണ്ടില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ എത്തിയതെന്നും വിവരമുണ്ട്.

തുടർന്നാണ് ഇയാൾ കന്നാസിലുണ്ടായിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് മക്കളെ പൊലീസ് മാറ്റിനിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

SCROLL FOR NEXT