എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന 26 പവന്‍റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സെപ്റ്റംബർ 29നും 30നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ട്. ആ ദിവസങ്ങളിൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. തിരികെയെത്തി അലമാര പരിശോധിച്ചപ്പേഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടർന്ന് ഇന്നലെയാണ് എം.ടി യുടെ ഭാര്യ എസ്.എസ്. സരസ്വതി പൊലീസില്‍ പരാതി നൽകിയത്.
മൂന്ന് മാലകള്‍, ഓരോ മാലയും 3,4,5 പവന്‍ തൂക്കം വരും. മൂന്ന് പവന്റെ ഒരു വള, മൂന്ന് പവന്‍ തൂക്കം വരുന്ന 2 ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഓരോ ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച 2 പവന്റെ ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു പവന്റെ ലോക്കറ്റ് അടക്കം മൊത്തം 26 പവന്‍ ആണ് കളവ് പോയത് എന്നാണ് പരാതി.