തൃശ്ശൂർ ആമ്പല്ലൂരിലെ ജ്വല്ലറിയിൽ മോഷണം നടന്നതായി പരാതി. ആമ്പല്ലൂർ ജയമോഹൻ ജ്വല്ലറിയിൽ നിന്ന് 17 സ്വർണ്ണ മോതിരങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
സ്റ്റോക്ക് കണക്കെടുപ്പിലാണ് ജ്വല്ലറിയിലെ മോഷണം ജീവനക്കാർ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നതെന്ന് പറയുന്നു. സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾക്കെതിരെയാണ് ജ്വല്ലറി ഉടമ പരാതി നൽകിയത്. പുതുക്കാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.