NEWSROOM

രാജിവെക്കുന്നതിൽ ഒരു മടിയുമില്ല; മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ എപ്പോഴും സന്നദ്ധൻ: എ.കെ. ശശീന്ദ്രൻ

രാജിവെക്കില്ല എന്ന് ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

രാജിവെക്കുന്നതിൽ ഒരു മടിയുമില്ലെന്നും മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ എപ്പോഴും സന്നദ്ധനാണെന്നും എ.കെ. ശശീന്ദ്രൻ. രാജി സംബന്ധിക്കുന്ന കാര്യങ്ങൾ ദേശീയ നേതൃത്വമാണ് അറിയിക്കേണ്ടതെന്നും തോമസ് കെ തോമസിന് അവസരം നൽകണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.


സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്നും, എൻസിപിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. രാജിവെക്കുകയില്ല എന്ന് ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം രണ്ടര വർഷത്തെ മന്ത്രി പദവി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്ന് തോമസ് കെ തോമസും വ്യക്തമാക്കിയിരുന്നു.

പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും തെറ്റാണെന്നും സത്യം ജനങ്ങൾ അറിയണമെന്നും തോമസ് കെ തോമസ് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്ന് മാത്രമാണ് ആഗ്രഹം. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാജിവെക്കുമെന്ന് പറഞ്ഞു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.


SCROLL FOR NEXT