വനിതാ മുഖ്യമന്ത്രിയുടെ ആവശ്യം ഇപ്പോൾ കേരളത്തിൽ ഇല്ലെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ കെ. കെ. ശൈലജ. ന്യൂസ് മലയാളത്തിനോട് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അങ്ങനെ ഒരാവശ്യമുണ്ടെങ്കിൽ അതിനു നിരവധിപേരുണ്ടെന്നും കെ. കെ. ശൈലജ പറഞ്ഞു. മാഗ്സസെ അവാർഡിനെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ലെന്നും, അംഗീകാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമെന്നും പറഞ്ഞ കെ കെ ശൈലജ കോവിഡ് പ്രതിരോധത്തിനുള്ള അംഗീകാരമാണതെന്നും അവർ പ്രതികരിച്ചു.
വടകരയിലെ തോൽവിയും കെ. കെ. ശൈലജ വിശദമായി വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ കോൺഗ്രസ് നടത്തിയത് മികച്ച പ്രതികരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്നും കെ.കെ ശൈലജ പറഞ്ഞു. ഭരണത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. അത് പറയാതിരുന്നിട്ട് കാര്യമില്ല. സാമൂഹ്യ പെൻഷനുകൾ മുടങ്ങിയത് തിരിച്ചടിയാ കെ. കെ. ശൈലജ കൂട്ടിച്ചേർത്തു. മതപാർട്ടികൾ ഇക്കുറി യു ഡി എഫിനെ പിന്തുണച്ചു. ഇടതിന്റെ ഉറച്ച വോട്ടുകൾ ചോർന്നു. പി ജയരാജനെക്കാൾ വോട്ടുകൾ ലഭിച്ചെന്നും കെ കെ ശൈലജ വ്യക്തമാക്കി.
വടകരയിൽ തനിക്കെതിരെ വർഗീയ പ്രചരണം നടന്നുവെന്നും, കെ കെ ലതിക കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല എന്നും കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാന സമിതിയിലെ പി ജയരാജന്റെ പ്രതികരണമെന്ന വാർത്തകൾ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളെന്നും. അത് ചിലർക്ക് ശെരിയാകും ചിലർക്ക് ശെരിയാകില്ലെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി.കേരളം പകർച്ചവ്യാധികളിൽ കനത്ത ജാഗ്രത പുലർത്തണം. പ്രതിദിനം പ്രതിരോധമെന്നതായിരുന്നു തന്റെ കാലത്തെ മുദ്രാവാക്യം. ജോയിയുടെ മരണത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും. പരസ്പരം പഴിചാരിയിട്ട് കാര്യമില്ലെന്നും മാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ ആവശ്യമെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു