NEWSROOM

മോഷ്ടാക്കൾ കുറുവാസംഘത്തിലേത് തന്നെ; നിർണായകമായത് പ്രതിയുടെ നെഞ്ചിലെ ടാറ്റൂ

പിടിയിലായ സന്തോഷിന്റെ ദേഹത്ത് കണ്ട ടാറ്റുവാണ് കുറുവാ സംഘമെന്ന് ഉറപ്പിക്കാൻ നിർണായകമായത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ രണ്ട് പേരും കുറുവാ സംഘമെന്ന് ഉറപ്പിച്ച് പൊലീസ്. പിടിയിലായ സന്തോഷിന്റെ ദേഹത്ത് കണ്ട ടാറ്റുവാണ് കുറുവാ സംഘമെന്ന് ഉറപ്പിക്കാൻ നിർണായകമായത്.മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത സംഘവുമായി കവർച്ച നടന്ന വീടുകളിൽ തെളിവെടുപ്പ് നടത്തി. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു തെളിവെടുപ്പ്.  വീട്ടുകാർ പ്രതികളെ തിരിച്ചറിഞ്ഞുകോമളപുരത്തും, നേതാജിയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

പ്രതികളായ സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവരുമായായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ നിന്നും മുങ്ങിയ കുറുവാസംഘത്തെ നാല് മണിക്കൂറിന് ശേഷമാണ് പിടികൂടിയത്. എറണാകുളം കുണ്ടന്നൂരിൽ വെച്ച് കൈവിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്. മണ്ണിൽ കുഴിയുണ്ടാക്കി ഇയാൾ ഒളിച്ചിരിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

നെഞ്ചിൽ പച്ച കുത്തിയ മോഷ്ടാക്കളെ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് സന്തോഷ് സെൽവത്തിനെ ഉപയോഗിച്ച് ട്രയൽ നടത്തി.  ഇതിൽ നിന്ന് കവർച്ച നടത്തിയത്‌ സന്തോഷ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 28ന് മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. കവർച്ച തുടർക്കഥയായതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭീതിയിലായിരുന്നു. ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

ALSO READ: മോഷണം കുലത്തൊഴിലാക്കിയ ജനങ്ങൾ; ഭയക്കണം തിരുട്ട് ഗ്രാമക്കാരെ...

SCROLL FOR NEXT