NEWSROOM

കേരളത്തിനു വേണ്ടി മെഡല്‍ നേടിയ കുട്ടികളെയാണ് വിലക്കിയത്; കായികമേളയില്‍ നിന്ന് വിലക്കിയതിനെതിരെ തിരുനാവായ NMHSS

ജനാധിപത്യ സംവിധാനത്തില്‍ കുട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറയുന്നത് എങ്ങനെ ശരിയാകും

Author : ന്യൂസ് ഡെസ്ക്

കായിക മേളയില്‍ നിന്ന് വിലക്കിയതില്‍ പ്രതിഷേധവുമായി തിരുനാവായ എന്‍എംഎച്ച്എസ്എസ്. സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകളേയാണ് അടുത്ത കായികമേളയില്‍ നിന്ന് വിലക്കിയത്. വിലക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് തിരുനാവായ സ്‌കൂള്‍ പ്രതികരിച്ചു.

സമാപന വേളയിലെ പ്രതിഷേധം സ്വാഭാവികമായി സംഭവിച്ചതാണ്. ജനാധിപത്യ സംവിധാനത്തില്‍ കുട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറയുന്നത് എങ്ങനെ ശരിയാകും. കേരളത്തിനു വേണ്ടി ദേശീയ മെഡല്‍ നേടിയ കായിക താരങ്ങളെയാണ് വിലക്കുന്നത്.

എന്‍എംഎച്ച്എസ്എസ് തിരുനാവായ, മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം എന്നീ സ്‌കൂളുകളെയാണ് വിലക്കിയത്. കൊച്ചിയില്‍ നടന്ന കായിക മേളയുടെ സമാപനത്തിലാണ് പോയിന്റ് പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇരു സ്‌കൂളുകളും പ്രതിഷേധം നടത്തിയത്. പ്രശ്‌നങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കായികമേള അലങ്കോലപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരവായത്.

SCROLL FOR NEXT