NEWSROOM

തിരുവമ്പാടി KSRTC അപകടം; ബസിൻ്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി രേഖകൾ

പാലത്തിൽ താത്കാലിക കൈവരി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്


തിരുവമ്പാടിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൻ്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി രേഖകൾ. നാലുവർഷമായി ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. അപകടത്തിനു പിന്നാലെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാൻ തീരുമാനമായി. ടു വീലർ ഒഴികെയുള്ള വാഹനങ്ങൾ പോകുന്നത് തടയും. പാലത്തിൽ താത്കാലിക കൈവരി നിർമിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ALSO READ: കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; മരണം രണ്ടായി

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് പുഴയിലേക്ക് തല കീഴായി മറിഞ്ഞത്. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രണ്ടു സ്ത്രീകൾ അപകടത്തിൽ മരിച്ചിരുന്നു. മുപ്പതോളം പേർക്കാണ് പരുക്കേറ്റിട്ടുണ്ട്.

SCROLL FOR NEXT