NEWSROOM

സെക്രട്ടേറിയേറ്റിലെ തമ്മിലടി; ജീവനക്കാർക്കെതിരെ കേസെടുത്ത് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ്

കാൻ്റീനിലെ ജഗ്ഗെടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സെക്രട്ടേറിയറ്റിൽ ഇന്നലെ ഉണ്ടായ തമ്മിലടിയിൽ എട്ട് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാൻ്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. ഇരു വിഭാഗവും നൽകിയ പരാതികളിലാണ് പൊലീസ് കേസെടുത്തത്.

സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസ് എടുത്തത്. കാൻ്റീനിലെ ജഗ്ഗെടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു.

SCROLL FOR NEXT